Friday, March 4, 2011



മഴ....ഓര്‍മ്മയുടെ 
                    ഒരു നനുത്ത തലോടല്‍,,
തലോടല്‍..കനവുകളുടെ 
                    തൂവല്‍ സ്പര്‍ശം ,,
സ്പര്‍ശം..പ്രതീക്ഷകളുടെ 
                     പന്ഥാവ്,,
മധുരസ്മരണകളുടെ 
                     നൊമ്പരം ,,                      
നൊമ്പരം..ഹൃദയത്തിന്‍റെ 
                     സുഖമുള്ള താളം,, 
താളം..എന്നിലേക്ക്  
                     പടരുന്ന നീ ,,
നീ..എന്‍റെ ആത്മാവില്‍ 
                     വിടരുന്ന പുഷ്പം,,
പുഷ്പം..പൊഴിയാതെ 
                     പരത്തുന്ന സുഗന്ധം,,
സുഗന്ധം..എന്നില്‍ 
                     നിറയുന്ന  വിരഹം,,
വിരഹം..ശരീരത്തില്‍ നിന്നും 
                     ആത്മാവിലേക്കുള്ള ദൂരം,,
ദൂരം..അകലുംതോറും  
                      കുറയുന്നത്,,
കുറയുന്നത്.......
                      എനിക്ക് നിന്നോടുള്ളത്...
_____________________________________________

23 comments:

  1. എഴുതി വളരുക,...ആവശ്യമില്ലാത്ത,,,!!! എന്നിവ ഉഴിവാക്കുക

    ReplyDelete
  2. പുതിയ എഴുത്തുകാരിക്ക് ആശംസകള്‍ :)

    ReplyDelete
  3. പ്രിയയുടെ മെയിൽ വഴി ഇവിടെ എത്തി,
    നല്ല കവിതകൾ ബൂലോകത്തിന്‌ സമ്മാനിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  4. ബൂലോകത്തെക്കുള്ള വഴി വിശാലമാണ് ..പക്ഷെ ഇത് വഴി നടക്കാന്‍ അഭ്യാസം വേണം ..സ്വാഗതം :)

    ReplyDelete
  5. എഴുത്തുകാരിക്ക് ആശംസകള്‍ ..

    ReplyDelete
  6. ബൂലോകത്തേക്ക് സ്വാഗതം...

    ReplyDelete
  7. ആശംസകള്‍ ......
    Welcome to the
    blogosphere. You are what you are ..........
    and none of us can definitely be you ........
    നല്ല നല്ല സൃഷ്ടികള്കായി കാത്തിരിക്കുന്നു

    ReplyDelete
  8. കൊള്ളാം കേട്ടോ. എഴുതുക.

    ReplyDelete
  9. കൂടുതല്‍ വായിക്കുക
    കുറച്ചു എഴുതുക
    പുതിയ എഴുത്തുകാരിക്ക് സ്വാഗതം

    ReplyDelete
  10. തുടര്‍ന്നും എഴുതുക! ആശംസകള്‍!!!

    ReplyDelete
  11. എഴുത്തുകാരിക്ക് ആശംസകള്‍.. ഒട്ടേറെ എഴുതാന്‍ കഴിയട്ടെ

    ReplyDelete
  12. ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ.

    ReplyDelete
  13. കൊള്ളാം, ഇവിടേക്ക് സുസ്വാഗതം! കൂടുതല്‍ വായിക്കുക, കൂടുതല്‍ എഴുതുക, കൂടുതല്‍ എഴുതുമ്പോള്‍ എഴുത്ത് ത്നാനെ തെളിഞ്ഞു വരും. ശുഭാശംസകള്‍..

    ReplyDelete
  14. ഹൃദയം നിറഞ്ഞ ആശംസകള്‍......

    ReplyDelete
  15. എന്തോ ഒരു കുറവ് .....എന്താ എന്ന് അറിയില്ല

    ReplyDelete
  16. ജീവിതത്തെയും പ്രണയത്തെയും പാരസ്പര്യത്തെയും നിർവചിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പലയിടത്തും കാല്പനികതയിൽ വീണുപോയി, കരകയറി അസാധാരണതയിൽ കാഴ്ച വയ്ക്കുക.

    ReplyDelete
  17. വിരഹം..ശരീരത്തില്‍ നിന്നും
    ആത്മാവിലേക്കുള്ള ദൂരം,,
    ദൂരം..അകലുംതോറും
    കുറയുന്നത്,,
    കുറയുന്നത്.......
    എനിക്ക് നിന്നോടുള്ളത്..


    Best Wishes

    ReplyDelete
  18. നിശാഗന്ധിയെ മഞ്ഞുതുള്ളി പരിചയപ്പെടുത്തുന്നു, കൊള്ളാം , നിശാഗന്ധി വിരിയുന്നത് മഞ്ഞുതുള്ളി പതുങ്ങിയിരുന്ന് കാണുകയായിരുന്നിരിക്കണം. ഇപ്പോൾ നിശാഗന്ധിയെ കണ്ടു കഴിഞ്ഞപ്പോൾ എനിക്കുമിഷ്ടമായി. ഇനിയും പൂക്കളേറെ വിരിയിച്ച് മഞ്ഞുതുള്ളിയിലും ഞങ്ങളിലും സന്തോഷം നിറയ്ക്കുക.
    ആശംസകൾ

    ReplyDelete
  19. മഞ്ഞുതുള്ളി വിളിച്ചു കാണിച്ചതാണ്.
    ഇനിയും എഴുതുക. ആശംസകൾ.

    ReplyDelete
  20. എന്നെ ആരും മറന്നില്ലല്ലോ...സന്തോഷം..ഞാനും നിശാഗന്ധിയ്ക്ക് ആശംസകള്‍ നേരുന്നു.....

    ReplyDelete