Friday, April 29, 2011

അമ്മത്തൊട്ടില്‍

                                           




നൊമ്പരത്തിന്‍ നനവുള്ള വിഴുപ്പിന്‍ 
ബാക്കിയായ് ഒരു പിറവി


ആരോ  പേറും  ശാപത്തിന്‍
മൂകസാക്ഷിയായ് ഒരു ജന്മം


തീരാദു:ഖത്തിന്‍  പാരവാരത്തില്‍
ഊളിയിടുമൊരു  ജീവന്‍


എല്ലാറ്റിനും  ഒടുക്കം  ഒരു 
അമ്മതൊട്ടില്‍..


നിഷ്കളങ്ക ബാല്യത്തിന്‍ താരാട്ടില്‍
തിരശ്ശീല വീഴ്ത്തുമൊരു മാതൃത്വം


ചൈതന്യം  മാഞ്ഞ  മുഖത്തില്‍
വിഹാസത്തിന്‍ വിഘ്നം


ജീവിത പ്രയാണത്തിന്‍ കാലിടറും 
താളങ്ങളില്‍ പെറ്റമ്മയോടൊരു ചോദ്യം


അമ്മേ..എന്തിനെന്നെ ഉപേക്ഷിച്ചു?


നിഷേധിക്കപ്പെട്ട  മാതൃസ്നേഹം
തിരികെ നല്‍കുമോ എനിക്ക്..


നിന്‍ മടിത്തട്ടില്‍ തലചായ്പ്പാന്‍
കൊതിയായ് ഇന്നിതാ ഞാന്‍


എന്റെ  ഹൃദയസ്പന്ദനങ്ങളില്‍
അമ്മയുടെ  തലോടല്‍


എന്‍  നയനങ്ങളില്‍
നിന്‍  വാത്സല്യത്തിന്‍  ചുംബനം



എല്ലാം  ഒരു മോഹമായി
ഇന്നെന്നില്‍ പെയ്തിറങ്ങും വര്‍ഷം


എന്റെ ഓര്‍കളില്‍ ഞാന്‍ തിരയും
ആ  മുഖം ഇന്നെനിക്ക് അന്യം


ഒരു കിട്ടാക്കനി എന്റെ അമ്മ



സായാഹ്നങ്ങളുടെ അസ്തമയത്തില്‍
ചിന്തകള്‍ക്ക് തിരി കൊളുത്തുമ്പോള്‍


എന്റെ നിറയുന്ന മിഴികളില്‍
ഒരു താരാട്ടിന്‍ നഷ്ടബോധം,


നികൃത ജന്മത്തിന്‍ തുടര്‍ച്ചയില്‍
യാദൃശ്ചികമല്ലാത്ത
വിസ്മൃതിയുടെ പെരുമഴ


എന്റെ ഏകാന്ത വീഥിയില്‍
പതിയും കാല്പ്പാടിനു വേണ്ടി 
ഒരു കാത്തിരിപ്പ്


ഈ കാത്തിരിപ്പെനിക്ക് തരുമോ
എന്റെ സ്വപ്നങ്ങളെ സത്യമാക്കി,,?


അനാഥത്വം പേറി ഹോമിക്കപ്പെടുന്ന
എന്റെ ജീവനില്‍ ഉദിക്കുമോ
പ്രതീക്ഷയുടെ നക്ഷത്രം ..?


എല്ലാം ഒരു ഏകാകിനിയുടെ
കനവുകളായ് പരിണമിക്കുമ്പോള്‍
ഈ പോറ്റമ്മക്കാവില്ലല്ലോ പെറ്റമ്മയാകാന്‍....


________________________________________________


 


7 comments:

 1. അമ്മത്തൊട്ടിലില്‍ നിന്നൊരു വിലാപം
  അമ്മത്തൊട്ടിലിനു വെളിയിലൊരു വിലാപം
  തിരിഞ്ഞുനടക്കുന്ന നിഴലിന്‍ നെഞ്ചിലൊരു വിലാപം


  കഥയിതെന്തറിഞ്ഞു നാം വിഭോ!!!!

  ReplyDelete
 2. ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്‍റെ ആത്മനൊമ്പരങ്ങള്‍ നന്നായി എഴുതി..എനിക്കിഷ്ടപ്പെട്ടു...തുടന്നും എഴുതുക...എല്ലാവിധ ആശംസകളും നേരുന്നു...

  ReplyDelete
 3. അനാഥത്വം പേറുന്ന മനുഷ്യ ജന്മങ്ങള്‍.
  ആരുടെയൊക്കെയോ, തെറ്റുകളുടെ ശിക്ഷ പേറേണ്ടി വരുന്ന
  ദുരിത ജീവിതങ്ങള്‍. ആരെന്നറിയാത്ത ,തള്ള തന്തമാരുടെ ജാര പിറവികള്‍. അമ്മ തൊട്ടിലില്‍ പെറ്റമ്മയുടെ തരാട്ടില്ലാതെ വളരുന്ന കുരുന്നുകള്‍.

  കനിവിലാത്ത മനുഷ്യ മൃഗങ്ങള്‍ പെരുകുന്നു.
  അമ്മത്തൊട്ടിലുകള്‍ താരാട്ടുമായി കാത്തിരിക്കുന്നു.

  " ഈ കാത്തിരിപ്പെനിക്ക് തരുമോ
  എന്റെ സ്വപ്നങ്ങളെ സത്യമാക്കി,,?"

  മാതൃ സ്നേഹത്തിന്‍ നഷ്ട ബോധത്തിന്‍
  നെടുവീര്‍പ്പുകളിടുംബോഴു, പ്രത്രാശയുടെ
  പ്രതീക്ഷയില്‍, നാളേക്ക് നോക്കിയിരിക്കുന്ന
  അനാഥത്വങ്ങള്‍.

  അനാഥ ജീവിതങ്ങളോടുള്ള കവിയുടെ ഹൃദയ ഭാഷ്യം.
  വരികളില്‍ നിറയുന്ന വേദനകള്‍.

  കൊള്ളാം. ലളിത മായി ഹൃദയ സ്പര്‍ശിയായി
  ത്തന്നെ 'അമ്മത്തൊട്ടില്‍'
  നമുക്ക് പകര്‍ന്നു തന്നിരിക്കുന്നു.

  ചിലവരികളില്‍ വാക്കുകളുമായി സന്ധിയില്ലായിമ
  അനുഭവപ്പെടുമെന്കിലും,
  നന്നായി പറയാന്‍ കവി ശ്രമിച്ചിരിക്കുന്നു.

  ഭാവുകങ്ങളോടെ,
  ----- ഫാരിസ്‌

  ReplyDelete
 4. എന്തിനി തൊട്ടിലുകള്‍ നിറയുന്നു
  അമ്മകള്‍ എന്തിനു വലിച്ചെറിയുന്നു
  അരുമ കിടാങ്ങളെ ഇവിധമിങ്ങനെ
  വിധിയെ മാത്രം പഴിക്കുന്നതെന്തിനു നാം
  സാഹചര്യത്തിന്‍ സൃഷ്ടികള്‍ അവളുടെയും
  ഭാഗ ഭാഗം ഇല്ലേ കരുതുക കരുത്താര്‍ജിക്കുക
  വരും തലമുറകളെ ബോധ വാന്‍ ആക്കാം
  നിറയാതിരിക്കട്ടെ ഭാവിയില്‍ തൊട്ടിലുകള്‍
  അനാഥത്വം ഈ വിധം നല്ല ഗന്ധമുള്ള കവിതകള്‍
  ഇനിയും ജനിക്കട്ടെ സമുഖന്മയെ നിലനിര്‍ത്തുവാന്‍

  ReplyDelete
 5. അമ്മതൊട്ടിലിലെ വിലാപം നന്നായെഴുതി. നല്ല വരികള്‍

  ReplyDelete
 6. തൊട്ടിലുകളിൽ ചാഞ്ചാടുന്ന രോദനങ്ങൾ

  ReplyDelete
 7. തൊട്ടിലുകളിൽ ചാഞ്ചാടുന്ന രോദനങ്ങൾ

  ReplyDelete