Thursday, March 31, 2011

                                              ജന്മ താളം

ഒരു ജന്മത്തിന്‍ ആത്മ നിര്‍വൃതി
  ഇന്നീ താരാട്ട്


പിറന്നു വീണ പൊന്നോമന
          ഇന്നിന്റെ പ്രതീക്ഷ




മുത്തശ്ശി വദനം ചിരിയാകും പോലെ
ഓമന പുഞ്ചിരി ഒരു ജീവന്റെ സ്വപ്നം


ഗതി മാറും കാറ്റിന്റെ വേഗം കണക്കെ
കാലം വരുത്തുമീ മാറ്റങ്ങള്‍


 കൊഴിയുന്ന ശൈശവം.....
പടി വാതിലില്‍ എത്തി നില്‍ക്കുമീ ബാല്യം


ആരോ നിയന്ത്രിക്കും പട്ടം പോലെ
ഒരു ലക്ഷ്യ ബോധമായ് പറന്നുയരുന്ന ബാല്യം..


 മാനം മുട്ടെ കനവുകളായി തളിരിടുമൊരു  കൌമാരം...
നിഷ്കളങ്കതയുടെ മൂടുപടം മാറ്റി പ്രത്യക്ഷമാകും
 കാപട്യങ്ങളില്‍ മയങ്ങുമീ കൌമാരം.....


മോഹങ്ങള്‍ നിരാശകള്‍...


എന്തിനെന്നറിയാത്ത...
ഒരു മാത്ര ചിന്തിക്കാത്ത...
          തീരുമാനങ്ങള്‍  ..


ആടി ഉലയുന്ന ജീവിത നൌകയില്‍
ജന്മത്തിന്റെ തിരിച്ചറിവില്ലാത്ത ഒരു പകുതി


ആവേശ തീക്ഷ്ണതയില്‍
 കത്തി ജ്വലിക്കുമീ യൌവനത്തില്‍
ജീവിതം ഒരു ചോദ്യ ചിഹ്നം


എങ്ങോ എപ്പോഴോ എത്തിപ്പെടുന്ന
യാഥാര്‍ത്ഥ്യത്തിനു കുറഞ്ഞ ആയുസ്സ് മാത്രം,,


കാലചക്രത്തിന്റെ തിരിച്ചിലില്‍
ഒരു തിരിച്ചറിവിന്റെ കടന്നു കൂടല്‍


പിന്നെയോ??
 എല്ലാം പഴങ്കഥകള്‍ ആകുന്ന ഒരു വാര്‍ദ്ധക്യം..


ഇത് ഒരു ജന്മത്തിന്റെ താളം
രംഗ ബോധമില്ലാത്ത കോമാളിയുടെ
 കൈപ്പിടിയില്‍ പിടയുമ്പോള്‍


              നാം ഉത്തരം തേടണം


  ഈ ജന്മം ........
ഒരു പുണ്യമോ...?
അതോ പാപമോ..?

5 comments:

  1. ഉത്തരം തേടുന്ന കവിത

    ReplyDelete
  2. നല്ല കവിത...എനിക്കിഷ്ടപ്പെട്ടു ട്ടോ...

    ReplyDelete
  3. ഇവിടെ വരികള്‍ പകുത്തതില്‍ ചില വൈരുദ്ധ്യങ്ങള്‍ തോന്നി നിഷ. എന്തൊക്കെയോ അഭംഗികള്‍

    ReplyDelete
  4. valare nannayittundu... hridayam niranja vishu aashamsakal......

    ReplyDelete
  5. ഇന്നലെകളുടെ മുറിപ്പാടുകളിൽ പ്രതീക്ഷകളുടെ ലേപനം പുരട്ടി......
    നാളെയുടെ നല്ല ഉദയത്തിനായ് കാത്തിരിക്കാം.....

    ഈ ജന്മം പുണ്യമാണെന്ന് കാതിലോതാൻ
    പ്രണയാർദ്രമായ ഒരു മന്ദമാരുതൻ,
    തഴുകിയെത്തുന്ന ഒരു പുത്തൻ ഉദയത്തിനായ്......

    ReplyDelete