Friday, March 11, 2011

ജീവിതസുഗന്ധം

            

            ജീവിതം ഒരു യാഥാര്‍ത്ഥ്യം..
മനുഷ്യമനസ്സുകളുടെ പിടിയിലൊതുങ്ങാത്ത
           വ്യത്യസ്ത ഭാവഭേദങ്ങളുടെ ഒരു ചിത്രം.. 

ഈ ജീവിതം..എനിക്ക് മോഹങ്ങള്‍ തന്നു..
           മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ തന്നു..
സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ തന്നു..
           
           നിറങ്ങളെ വെട്ടിപ്പിടിക്കാന്‍ വെമ്പിയപ്പോള്‍,,
ഞാന്‍ അറിഞ്ഞു എന്‍റെ സ്വപ്നങ്ങളെല്ലാം 
           വെറും പാഴ്സ്വപ്നങ്ങളെന്ന്‍...

ഇരുള്‍  മൂടിയ മുന്‍പോട്ടുള്ള വഴികളില്‍ ഞാന്‍
          ഏകയെന്ന്‍ മനസ്സിലാക്കിയ നിമിഷം 
പകച്ചു നോക്കിയത് മരണമേ നിന്നെയായിരുന്നു..
           
           ജീവിതത്തിനും മരണത്തിനും  ഇടക്കുള്ള  
അന്തരം  കുറയുന്നു ....എല്ലാ  യാഥാര്‍ത്ഥ്യങ്ങളും
           മിഥ്യയാക്കപ്പെടുന്ന ഈ  ലോകം
എനിക്ക്  തന്ന  എല്ലാ  കെട്ടുപാടുകളും പൊട്ടി
           ച്ചെറിയുന്ന,, സ്വന്തബന്ധങ്ങള്‍  മറന്ന്‍
എന്നിലേക്ക്  അലിഞ്ഞ്  ഇല്ലാതെയാകുന്ന,,
           ആ  നിമിഷം  എത്രയോ  സുന്ദരം ...

ഒരു തിരിഞ്ഞു നോട്ടം,, ഞാന്‍  എന്ത്  നേടി ?
            ജീവിക്കാന്‍  കൊതിപ്പിക്കുന്ന  കുറെ
സ്വപ്നങ്ങളോ ? അതോ  ജീവിതം  വെറുക്കുന്ന 
           കുറെ സത്യങ്ങളോ ? 

എല്ലാം !! അണയുന്നതിന് മുന്‍പുള്ള ആളിക്കത്തല്‍
           മാത്രം ...അല്ലയോ  ജീവിതമേ ,,
ഞാന്‍  നിന്നെ  സ്നേഹിച്ചിരുന്നു.....
           ഒരുപക്ഷെ എന്നേക്കാള്‍ അധികം...
____________________________________________________

4 comments:

  1. നിരാശാ ബോധം ആഴത്തില്‍ നിഴലിക്കുന്ന കവിത ..
    ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉള്ള ഒരു ചെറിയ കാറ്റാണ് ജീവന്‍ അത് നിലച്ചു പോവും മുന്‍പ് സ്വപ്‌നങ്ങള്‍ കാണൂ ,അത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കൂ ..

    ReplyDelete
  2. നിഷാ...നിന്‍റെ എഴുത്തിന് ചിറകുകള്‍ മുളച്ചിരിക്കുന്നു..വളരെ നന്നായി...ആരെ ഉദേശിച്ചാണോ ഇതെഴുതിയത് അവരുടെ ഹൃദയം ഇത് സ്വീകരിക്കും...തീര്‍ച്ച...‌

    ReplyDelete
  3. 'ഞാന്‍ എന്ത് നേടി? ജീവിക്കാന്‍ കൊതിപ്പിക്കുന്ന
    കുറെ സ്വപ്നങ്ങളോ? അതോ ജീവിതം വെറുക്കുന്ന
    കുറെ സത്യങ്ങളോ ?'
    നന്നായിട്ടുണ്ട്. ആശംസകള്‍ .

    ReplyDelete
  4. നിറങ്ങളെ വെട്ടിപ്പിടിക്കാന്‍ വെമ്പിയപ്പോള്‍,,
    ഞാന്‍ അറിഞ്ഞു എന്‍റെ സ്വപ്നങ്ങളെല്ലാം
    വെറും പാഴ്സ്വപ്നങ്ങളെന്ന്‍...

    ReplyDelete