Friday, March 4, 2011

കൂട്ട്

 Friendship Quotes and Beautiful Walls



കഥനം പറഞ്ഞപ്പോള്‍
കാട്ടുപൂവ് ചിരിച്ചു
ഞാനിതൊക്കെ എത്ര കണ്ടതാ !!

നിന്‍റെ അറിവുകള്‍
കാട്ടുവഴികളും
കാട്ടുമൃഗങ്ങളും കാട്ടുവാസികളുമല്ലേ...

അറിവില്ലാത്ത കാര്യങ്ങള്‍
ഇല്ലെന്നു വിശ്വസിക്കുന്നത്
വിഡ്ഢിത്തമാണ്,
കാട്ടുപൂവ്
എന്‍റെ മുഖത്തേക്കുറ്റുനോക്കി..


സ്വന്തം അറിവ്
മറ്റുള്ളവയെക്കാള്‍
ഉന്നതമെന്ന നാട്ട്യം
അതിനേക്കാള്‍ വിഡ്ഢിത്തമല്ലേ....?

കാട്ടുപൂവിന്‍റെ
കൂമ്പിയ ശിരസ്സില്‍
വിയര്‍പ്പുമണികള്‍ പൊടിഞ്ഞു..

ഇതെന്താ നീ വിയര്‍ത്തോ..?
ഇല്ല
ഇത് മഞ്ഞുപോഴിഞ്ഞതാണ്.

അതിന്
ഇതു വേനലല്ലേ....?
വേനല്‍മഴ പെയ്തത്
നീ കണ്ടില്ലേ.
തുടര്‍ന്നുമെന്തോ പറയാനാഞ്ഞ
കാട്ടുപൂവിനോട്
യാത്ര പോലും പറയാതെ
ഞാന്‍ നടന്നകന്നു.... 
_________________________________

10 comments:

  1. നന്നായി..

    ReplyDelete
  2. കഥനം കേട്ട കാട്ടു പൂവിന്, സ്വന്തം അറിവിനെക്കാള്‍
    വലിയ അറിവ് മറ്റാര്ക്കുമില്ലെന്ന തോന്നല്‍.മനുഷ്യ മനസ്സിന്റെ അഹങ്കാരത്തെ കാട്ടുപൂവിനോട് സാദൃശ്യപ്പെടുത്തുന്നു കവി

    "ഇതെന്താ നീ വിയര്‍ത്തോ..?
    ഇല്ല ഇത് മഞ്ഞുപോഴിഞ്ഞതാണ്.
    അതിന് ഇതു വേനലല്ലേ....?
    വേനല്‍മഴ പെയ്തത് നീ കണ്ടില്ലേ."

    അറിവില്ലൈമയില്‍ അറിവു നടിച്ച കാട്ടുപൂവിനു
    അറിവുകേടിന്റെ ജാല്യത മറക്കാന്‍ കഴിയാതെ നിന്ന്
    വിയര്‍ക്കുമ്പോഴും അറിവുകേട്‌ വിളമ്പി മറ്റുള്ളവരെ
    അറിവുകെട്ടവരാക്കാന്‍ ശ്രമിക്കുന്നവരെ
    അവത്ഞ്ഞയോടെ അവഗണിക്കുകയെ നിവൃത്തിയുള്ളൂ
    എന്ന് പറഞ്ഞു വെക്കുന്നു കവി.

    ഒരു സിമ്പിള്‍ കവിത, ലളിതമെന്കിലും ആശയ സമ്പുഷ്ടം.
    പുതിയ ബ്ലോഗും തുടക്കവും.ഈ വിശാല ബൂലോകത്തിലേക്ക്
    ഈ നവ കവിക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം പറയട്ടെ.

    ഫോണ്ട് പോയിന്റ്‌ കൂട്ടുക. വരികള്‍ ഓരോന്നും ഇത്രയും
    വിട്ടെഴുതുന്നത് നന്നായിരിക്കില്ല. ഫോണ്ട് വലുതാക്കി പേര തിരിച്ചു
    ഗാപ്‌ കൊടുത്തു ഫോറം സെടപ്‌ ചെയ്താല്‍ നന്നായിരിക്കും

    ആശംസകള്‍ നേര്‍ന്നുകൊണ്ട്,
    --- ഫാരിസ്‌

    ReplyDelete
  3. കാട്ടുപൂവ് എന്‍റെ മുഖത്തേക്കുറ്റുനോക്കി..


    സ്വന്തം അറിവ് മറ്റുള്ളവയെക്കാള്‍


    ഉന്നതമെന്ന നാട്ട്യം അതിനേക്കാള്‍


    വിഡ്ഢിത്തമല്ലേ....?



    kollaaam ... iniyum poratte

    aashamsakal

    ReplyDelete
  4. നന്നായിരിക്കുന്നു . ഒരുപാടു വായിക്കുക

    ReplyDelete
  5. അറിവില്ലാത്ത കാര്യങ്ങള്‍ ഇല്ലെന്നു
    വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്...

    കൊള്ളാം. ആശംസകൾ!

    (വരികൾ തമ്മിൽ ഇത്രയ്ക്ക് അകലം വേണ്ട. വേർഡ് വെരിഫിക്കേഷൻ ഇനി വരുമ്പോൾ കാണരുത്)

    ReplyDelete
  6. കവിത വായിച്ചു. ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  7. നിഷ ,
    കവിത ഇങ്ങനെ മോഡി ഫൈ ചെയ്താലോ?




    കഥനം പറഞ്ഞപ്പോള്‍
    കാട്ടുപൂവ് ചിരിച്ചു
    ഞാനിതൊക്കെ എത്ര കണ്ടതാ !!

    നിന്‍റെ അറിവുകള്‍
    കാട്ടുവഴികളും
    കാട്ടുമൃഗങ്ങളും കാട്ടുവാസികളുമല്ലേ...

    അറിവില്ലാത്ത കാര്യങ്ങള്‍
    ഇല്ലെന്നു വിശ്വസിക്കുന്നത്
    വിഡ്ഢിത്തമാണ്,
    കാട്ടുപൂവ്
    എന്‍റെ മുഖത്തേക്കുറ്റുനോക്കി..


    സ്വന്തം അറിവ്
    മറ്റുള്ളവയെക്കാള്‍
    ഉന്നതമെന്ന നാട്ട്യം
    അതിനേക്കാള്‍ വിഡ്ഢിത്തമല്ലേ....?

    കാട്ടുപൂവിന്‍റെ
    കൂമ്പിയ ശിരസ്സില്‍
    വിയര്‍പ്പുമണികള്‍ പൊടിഞ്ഞു..

    ഇതെന്താ നീ വിയര്‍ത്തോ..?
    ഇല്ല
    ഇത് മഞ്ഞുപോഴിഞ്ഞതാണ്.

    അതിന്
    ഇതു വേനലല്ലേ....?
    വേനല്‍മഴ പെയ്തത്
    നീ കണ്ടില്ലേ.
    തുടര്‍ന്നുമെന്തോ പറയാനാഞ്ഞ
    കാട്ടുപൂവിനോട്
    യാത്ര പോലും പറയാതെ
    ഞാന്‍ നടന്നകന്നു....

    ReplyDelete
  8. ഈ കവിത ആദ്യം വായിച്ച പ്രണയത്തേക്കാള്‍ ഇഷ്ടമായി. പക്ഷെ കവിതക്ക് ഒരു പേരു കൊടുത്തുകൂടെ.. ഒപ്പം ആഴമുള്ള വായനയിലൂടെ അതിലേറെ കാമ്പുള്ള കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  9. കദനം എന്നാൽ ദുഃഖം
    കഥനം എന്നാൽ പറയുക പറച്ചിൽ എന്നൊക്കെയാണ്
    കഥാകഥനം എന്നാൽ കഥ പറയുക എന്നാണർത്ഥം

    കഥനം പറഞ്ഞപ്പോൾ എന്ന പ്രയോഗം തെറ്റാണെന്നു തോന്നുന്നു കദനം പറഞ്ഞപ്പോൾ എന്നല്ലേ വേണ്ടത്

    ReplyDelete
  10. കദനം എന്നാൽ ദുഃഖം
    കഥനം എന്നാൽ പറയുക പറച്ചിൽ എന്നൊക്കെയാണ്
    കഥാകഥനം എന്നാൽ കഥ പറയുക എന്നാണർത്ഥം

    കഥനം പറഞ്ഞപ്പോൾ എന്ന പ്രയോഗം തെറ്റാണെന്നു തോന്നുന്നു കദനം പറഞ്ഞപ്പോൾ എന്നല്ലേ വേണ്ടത്

    ReplyDelete