ഓർമയിലെ തറവാട്
നിറം മങ്ങിയ ചുവർ ചിത്രങ്ങളിൽ
എൻ്റെ പൊലിഞ്ഞ സ്വപ്നങ്ങൾ കണ്ടു ഞാൻ
ഇരുൾ വീണ ഇടനാഴികളിൽ
എൻ്റെ കൊലുസിന്റെ താളം കേട്ടു ഞാൻ
ഇളം കാറ്റ് തഴുകിയ തേന്മാവിൽ
എൻ്റെ ബാല്യത്തിൻ ഗന്ധം അറിഞ്ഞു ഞാൻ
മങ്ങി നിൽക്കും അസ്തമയ സൂര്യനിൽ
എൻ്റെ ഓർമയിലെ സായാഹ്നങ്ങൾ കണ്ടു ഞാൻ
കുളത്തിൽ വിരിഞ്ഞാടും ആമ്പൽ പൂവിൽ
എൻ്റെ പൊട്ടിച്ചിരികൾ കേട്ടു ഞാൻ
ഇരുട്ടിൽ പറക്കും മിന്നാമിന്നിയിൽ
എൻ്റെ നഷ്ട സ്വപ്നങ്ങൾ അറിഞ്ഞു ഞാൻ
എല്ലാം ഇന്ന് ഒരു പിടി ഓർമ്മകൾ
വെറും നിറം മങ്ങിയ ഓർമ്മകൾ മാത്രം !!
Nostalgic memories.....
ReplyDelete😌
ReplyDeleteFantastic 👏👏
ReplyDelete