പൊലിഞ്ഞുപോയ നക്ഷത്രം .....(സൌമ്യ) 
കാലത്തിന്റെ കുത്തൊഴുക്കില്‍ ആടി ഉലയുന്ന
ഒരു തോണി ജീവിതം
മാറുന്ന മുഖങ്ങള്‍..
മങ്ങുന്ന വര്‍ണ്ണങ്ങള്‍..
സ്വപ്നങ്ങള്‍ നെയ്തെടുത്ത
അവള് ഇന്ന് ഒരു പിടി ചാരം മാത്രം
ക്രൂരതയുടെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞപ്പോള്‍
അവള് അറിഞ്ഞിരുന്നോ തന്റെ ജീവിതത്തില്‍ ഇനി ബാക്കി
ചിറകു മുളച്ചു വരുന്ന കുറെ സ്വപ്നങ്ങള്‍ മാത്രമെന്ന്?
ജീവിതം എന്തെന്ന് അറിയുന്നതിന് മുന്‍പേ
അണഞ്ഞു പോയ ആ തിരിനാളം
ഇന്ന് ഒരു ചുവര് ചിത്രം മാത്രം .....
ദയ എവിടെ..?നീതി എവിടെ..?
എല്ലാം അര്‍ത്ഥശൂന്യമായ വെറും പദങ്ങള്‍ മാത്രം
കഴുകന് കണ്ണുകളാല്‍ വേട്ടയാടപ്പെടുന്ന
ഒരു തലമുറ..
എവിടെയുണ്ട് ഒരു മോചനം ..?
എവിടെയുണ്ട് ഒരു രക്ഷ ..?
എല്ലാ ഓര്‍മ്മകളും ബാക്കി നില്‍ക്കെ അവള് പോയി
തിന്മയുടെ ഈ ലോകത്ത് നിന്ന്
കൊടും ക്രൂരതയുടെ ഒരു ബലിയാടായി .........
കാലം ഉണക്കാത്ത മുറിവുകളുടെ പട്ടികയില്‍
ഇനി ഒരെണ്ണം കൂടി........
കഴുകന് കണ്ണുകളാല്‍ വേട്ടയാടപ്പെടുന്ന
ReplyDeleteഒരു തലമുറ..
എവിടെയുണ്ട് ഒരു മോചനം ..?
എവിടെയുണ്ട് ഒരു രക്ഷ ..?
കൊള്ളാം...
ആശംസകൾ...
'കാലം ഉണക്കാത്ത മുറിവുകളുടെ
ReplyDeleteപട്ടികയില്‍ ഇനി ഒരെണ്ണം കൂടി.....'
ഇനിയുമെത്ര ???
ഡാ..വളരെ നന്നായി..ഈയടുത്ത് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ മനസ്സുനിറയെ സൗമ്യമായിരുന്നു...മറക്കാന്‍ കഴിയുന്നില്ല...
ReplyDeleteഎന്നിട്ട് വല്ല കാര്യവും ഉണ്ടായോ?
ReplyDeleteനാല് ദിവസത്തേക്ക് പത്ര മാധ്യമങ്ങളും, രാഷ്ട്രീയക്കാരും കൊണ്ടാടി.
ഇപ്പോഴോ, മറവിയിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു.
എന്തുണ്ടായാലും, നാമൊന്നും അറിയില്ല, പടിക്കില്ല.
കഷ്ടം, നമ്മുടെ സമൂഹം.
ഈ കവിതയിയാണ് ബ്ലോഗില്‍ ആദ്യം വായിച്ചത്. മറ്റുള്ളവ കൂടെ വായിച്ചിട്ട് ഇതില്‍ കമന്റാമെന്ന് കരുതിയെന്ന് മാത്രം. വളരെ സത്യമാണ് കാലമുണക്കാത്ത മുറിവുകളുടെ പട്ടികയില്‍ ഒന്നുകൂടെയായി ഇത്.. പക്ഷെ കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഇതും വിസ്മൃതിയിലാവും. പുതിയ സൌമ്യമാര്‍ സൃഷ്ടിക്കപ്പെടും വരെ.. ക്രൂരമാണ് ഈ ചിന്ത എന്നറിയാം. പക്ഷെ യാഥാര്‍ത്ഥ്യമതാണ്.. അങ്ങിനെ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.
ReplyDeletevery good.
ReplyDeletemanasakshiyillatha samuhathinte , onninodum prathikarikkade verum kazhchakaravanmatram eshtapedunnavarilninnum vyathyasthayavan kazhinjallo