കഥനം പറഞ്ഞപ്പോള്‍
കാട്ടുപൂവ് ചിരിച്ചു
ഞാനിതൊക്കെ എത്ര കണ്ടതാ !!
നിന്‍റെ അറിവുകള്‍
കാട്ടുവഴികളും
കാട്ടുമൃഗങ്ങളും കാട്ടുവാസികളുമല്ലേ...
അറിവില്ലാത്ത കാര്യങ്ങള്‍
ഇല്ലെന്നു വിശ്വസിക്കുന്നത്
വിഡ്ഢിത്തമാണ്,
കാട്ടുപൂവ്
എന്‍റെ മുഖത്തേക്കുറ്റുനോക്കി..
സ്വന്തം അറിവ്
മറ്റുള്ളവയെക്കാള്‍
ഉന്നതമെന്ന നാട്ട്യം
അതിനേക്കാള്‍ വിഡ്ഢിത്തമല്ലേ....?
കാട്ടുപൂവിന്‍റെ
കൂമ്പിയ ശിരസ്സില്‍
വിയര്‍പ്പുമണികള്‍ പൊടിഞ്ഞു..
ഇതെന്താ നീ വിയര്‍ത്തോ..?
ഇല്ല
ഇത് മഞ്ഞുപോഴിഞ്ഞതാണ്.
അതിന്
ഇതു വേനലല്ലേ....?
വേനല്‍മഴ പെയ്തത്
നീ കണ്ടില്ലേ.
തുടര്‍ന്നുമെന്തോ പറയാനാഞ്ഞ
കാട്ടുപൂവിനോട്
യാത്ര പോലും പറയാതെ
ഞാന്‍ നടന്നകന്നു....
കാട്ടുപൂവ് ചിരിച്ചു
ഞാനിതൊക്കെ എത്ര കണ്ടതാ !!
നിന്‍റെ അറിവുകള്‍
കാട്ടുവഴികളും
കാട്ടുമൃഗങ്ങളും കാട്ടുവാസികളുമല്ലേ...
അറിവില്ലാത്ത കാര്യങ്ങള്‍
ഇല്ലെന്നു വിശ്വസിക്കുന്നത്
വിഡ്ഢിത്തമാണ്,
കാട്ടുപൂവ്
എന്‍റെ മുഖത്തേക്കുറ്റുനോക്കി..
സ്വന്തം അറിവ്
മറ്റുള്ളവയെക്കാള്‍
ഉന്നതമെന്ന നാട്ട്യം
അതിനേക്കാള്‍ വിഡ്ഢിത്തമല്ലേ....?
കാട്ടുപൂവിന്‍റെ
കൂമ്പിയ ശിരസ്സില്‍
വിയര്‍പ്പുമണികള്‍ പൊടിഞ്ഞു..
ഇതെന്താ നീ വിയര്‍ത്തോ..?
ഇല്ല
ഇത് മഞ്ഞുപോഴിഞ്ഞതാണ്.
അതിന്
ഇതു വേനലല്ലേ....?
വേനല്‍മഴ പെയ്തത്
നീ കണ്ടില്ലേ.
തുടര്‍ന്നുമെന്തോ പറയാനാഞ്ഞ
കാട്ടുപൂവിനോട്
യാത്ര പോലും പറയാതെ
ഞാന്‍ നടന്നകന്നു....
_________________________________